അവിചാരിതമായി വന്നുപെട്ട അവസരം മുതലാക്കി താഴ്ന്ന വിലയ്ക്ക് നിലവാരമുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതില്‍ മികവു കാട്ടുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ആണ്.
ചൈനയുടെ ശുദ്ധീകരണ ഉല്‍പാദനം പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ വരെ വെട്ടിക്കുറച്ചിരിക്കുകയാണ്. അതോടെയാണ് മെഡിറ്ററേനിയന്‍, ലാറ്റിന്‍ അമേരിക്ക പ്രദേശങ്ങളില്‍ നിന്ന് ചൈനയിലേക്കു വിടാന്‍ നിശ്ചയിച്ചിരുന്ന ക്രൂഡിന്റെ കാര്യത്തില്‍ അനിശ്ചിതത്വം വന്നതും ഇന്ത്യന്‍ കമ്പനികള്‍ രംഗത്തു വന്നു വിലപേശല്‍ ആരംഭിച്ചതും. കപ്പല്‍ കടത്തു കൂലിയില്‍ 50 ശതമാനത്തോളം കുറവിനു പുറമേ ബാരലിന് സ്‌പോട്ട് വിലയില്‍ 3 മുതല്‍ 5 ഡോളര്‍ വരെ കിഴിവ് ലഭിക്കുകയും ചെയ്യുന്നു.
കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആഗോള അസംസ്‌കൃത എണ്ണ വില ബാരലിന് 70 ഡോളറായിരുന്നത് 60 ഡോളറിലേക്കാണ് താഴ്ന്നത്. ഇതിനും പുറമേയാണ് ബിപിസിഎല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് വന്‍ ഇടപാടുകളിലായി കുത്തനെ കിഴിവു വാങ്ങിയത്. അതേസമയം, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് കിട്ടുന്നത് ഉപഭോക്താക്കള്‍ക്കു പ്രയോജനപ്പെടുമോയെന്ന ചോദ്യം ബാക്കി.
ഇന്ത്യന്‍ വിപണികള്‍ക്കുള്ള അനുകൂല സാഹചര്യം ചൈനയിലൂടെ ഞങ്ങള്‍ക്ക് തുറന്നുകിട്ടി – ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ റിഫൈനറികളുടെ തലവന്‍ ആര്‍. രാമചന്ദ്രന്‍ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പക്ഷേ, ചരക്ക് കൂലി ഉയര്‍ന്നതായതിനാല്‍ മെഡിറ്ററേനിയന്‍, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുക സാധാരണ നിലയില്‍ ലാഭകരമല്ല.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…