ന്യുഡൽഹി: കോറോണ വൈറസ് രാജ്യമെമ്പാടും വ്യാപിക്കുന്നത് തുടരുകയാണ്. ഇപ്പോൾ രാജ്യത്തെ കോറോണ ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. അതായത് 16,38,871 പേര്‍ക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 779 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോറോണ ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണ സംഖ്യ 35,747 ആയി. ഇപ്പോൾ 5,45,318 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,57,806 പേര്‍ രോഗമുക്തരായിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
മഹാരാഷ്ട്രയെയാണ് കോറോണ ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 11,148 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നാലു ലക്ഷം കടന്നു. അതായത് 4,11,798 പേര്‍ക്കാണ് ഇവിടെ കോറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2,48,615 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 1,48,615 പേര്‍ നിലവിൽ ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോറോണ ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…