Categories: Kerala

നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയായിരിക്കും ബസുകള്‍ ഓടുക. 206 ബസുകളാണ് നാളെ സര്‍വ്വീസ് ആരംഭിക്കുന്നത്. തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഉണ്ടാകില്ല.

ആനയറയില്‍ താത്ക്കാലിക സംവിധാനമൊരുക്കി സര്‍വ്വീസ് നടത്തുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ദീര്‍ഘദൂര ബസുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ തുടങ്ങും.

പൊതുഗതാഗതത്തില്‍ നിന്ന് ആളുകള്‍ ഭയാനകമാംവിധം കുറയുന്നെന്നും യൂസ്ഡ് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടേയും വില്‍പന വലിയ തോതില്‍ കൂടിയതായും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തേക്ക് മാത്രമായി ഏര്‍പ്പെടുത്തിയ പ്രത്യേകനിരക്കിലാണ് സര്‍വീസ് നടത്തുക.

അതേസമയം, സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറും.

ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

2 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

14 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

16 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

17 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

17 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

18 hours ago