Categories: IndiaTop Stories

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു; കാലാവധി കഴിഞ്ഞിട്ടും മംഗൾയാൻ ചിത്രങ്ങൾ പകർത്തി അയക്കുന്നു

ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പ്രയാണം തുടരുന്നു. 2013 നവംബർ അഞ്ചിനു തുടങ്ങിയ ദൗത്യം ഇതിനകം 2000 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം സജീവമാണ്. കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുകയാണ് മംഗൾയാൻ. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട്. ജൂലൈ ഒന്നിന് 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ചന്ദ്രനായ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തി എന്നതാണ് പുതിയ വാർത്ത.

ഇസ്‌റോയുടെ ആദ്യത്തെ ഇന്റർപ്ലാനറ്ററി ദൗത്യത്തിന്റെ ഭാഗമായ മാർസ് ഓർബിറ്ററിലുള്ള മാർസ് കളർ ക്യാമറ (എംസിസി)യാണ് ഫോബോസിന്റെ ചിത്രം പകർത്തിയത്. ചൊവ്വയെ പരിക്രമണം ചെയ്യുന്ന രണ്ട് ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ അന്വേഷിക്കുന്നതിനാണ് എംസിസി ക്യാമറ കോണ്ട് ലക്ഷ്യമിടുന്നത്.

ഫോബോസിന്റെ ചിത്രം പകർത്തിയ ആദ്യത്തെ ബഹിരാകാശ ഏജൻസി ഇസ്‌റോ അല്ലെങ്കിലും, ഇത് തീർച്ചയായും ഒരു നേട്ടമാണെന്ന് അറിയാമെന്ന് ബഹിരാകാശ ഏജൻസിയിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു. കാരണം സൗരയൂഥത്തിലെ ഏറ്റവും കുറഞ്ഞ പ്രതിഫലന വസ്തുക്കളിൽ ഒന്നാണ് ഫോബോസ്. മാർസ് കളർ ക്യാമറ (എംസിസി) പകർത്തിയ ആറ് വ്യത്യസ്ത ഫ്രെയിമുകളെ ബഹിരാകാശ ഏജൻസി സൂപ്പർഇമ്പോസ് ചെയ്യുകയും ക്യാമറയിൽ നിന്ന് ലഭിച്ച ഡേറ്റ കൂടുതൽ യാഥാർഥ്യമാക്കുന്നതിന് ക്രമീകരിക്കുകയും ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ ദൗത്യം ഇപ്പോഴും തുടരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗൾയാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗൾയാനിൽ ഇന്ധനം ശേഷിച്ചതിനാൽ, മാർച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്.

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ‍, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾ‌യാൻ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വർഷം ഗവേഷകർ അറിയിച്ചിരുന്നത്. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങൾക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

21 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

2 days ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago