ശ്രിനഗര്‍: ജെയ്ഷെ ഇ മുഹമ്മദിന്റെ മുന്‍ നിര ബോംബ് നിര്‍മാണ വിദഗ്ദന്‍ ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായിയെ സൈന്യം വധിച്ചതിന് പിന്നാലെ ജെയ്ഷെ ഇ മുഹമ്മദ് കശ്മീര്‍ താഴ്വരയില്‍ ഭീകരാക്രമാണത്തിന് പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
കാര്‍ബോംബ് സ്ഫോടനം അടക്കം വലിയ സ്ഫോടനങ്ങള്‍ നടത്തുന്നതിനാണ് ജെയ്ഷെ പദ്ധതിയിടുന്നത്.സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനും ജെയ്ഷെ തയ്യാറെടുക്കുന്നതായാണ് വിവരം.
മെയ് 27 ന് പുല്‍വാമയില്‍ കാറില്‍ സ്ഫോടക വസ്തു നിറച്ച് വന്‍ ചാവേര്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു.ഭീകരരുടെ ഈ നീക്കം സൈന്യം തകര്‍ക്കുകയും ഇതിന് പിന്നില്‍പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് ശ്രമം നടത്തുകയുമായിരുന്നു.
ഈ അന്വേഷണത്തിലാണ് സുരക്ഷാ സേന ഫൗജി ഭായിയെ വധിക്കുന്നത്,മൂന്ന് വാഹനങ്ങള്‍ ആക്രമണത്തിനായി തയ്യാറാക്കിയതായാണ് അന്വേഷണ ഉധ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ഇതില്‍ ഒരു വാഹനം സുരക്ഷാ സേന കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
ഇനിയും സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമം സുരക്ഷാ സേന ആരംഭിച്ചിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നായിക്കുവിനെ വധിച്ച ശേഷം സൈന്യത്തിന്‍റെ വന്‍ നേട്ടമാണ് മുഹമ്മദ് ഫൗജി ഭായിയുടെ വധം.ഇങ്ങനെ നിരന്തരം സുരക്ഷാ സേനയുടെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജെയ്ഷെ ഇ മുഹമ്മദ് സേനയെ ലെക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിന് പദ്ധതി തയ്യാറാക്കുന്നത്.
അതേസമയം സൈന്യം ആകട്ടെ കാശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രതയിലാണ്,ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കുന്നവരെയും
ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള ശ്രമവും സുരക്ഷാ സേന നടത്തുന്നുണ്ട്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…