ശ്രിനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ കടുത്ത നടപടികള്‍ തുടരുന്നു. പുല്‍വാമയില്‍ സൈന്യം പുലര്‍ച്ചെയാണ് മൂന്ന് ഭീകരരെ വധിച്ചത്,രാത്രിയില്‍ ഒരു മണിയോടെയാണ് ഭീകരരുമായി എറ്റുമുട്ടല്‍ തുടങ്ങിയതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം,കൊല്ലപെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഥലത്ത് തെരച്ചില്‍ നടക്കുകയാണ്,പുല്‍വാമയിലെ സദൂര പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത് ഇവിടം സുരക്ഷാ സേന
വളഞ്ഞിരിക്കുകയാണ്,ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു സൈനികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്നും സൈന്യം വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്, കഴിഞ്ഞ ദിവസം കശ്മീരിലെ ഷോപിയന്‍ ജില്ലയിലെ കില്ലോര ഗ്രാമത്തില്‍ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചിരുന്നു.
ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.
ഒളിച്ചിരുന്ന തീവ്ര വാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സൈന്യം പ്രത്യാക്രമണം നടത്തുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടുകയും ചെയ്തു.
ഷോപിയനില്‍ കൊല്ലപെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്, ഷക്കൂര്‍ അഹമ്മദ് പാരി,സുഹൈല്‍ ഭട്ട്, സുബൈര്‍ നെന്ഗ്രൂ,ഷക്കീര്‍ ഉല്‍ ജബ്ബാര്‍ എന്നിവരാണ് കൊല്ലപെട്ട ഭീകരര്‍,സുരക്ഷാ സേന പിടികൂടിയ ഭീകരന്‍ ഷോയബ് അഹമ്മദ് ഭട്ട് ആണ്,ഇയാള്‍ അവന്ദിപോരയിലെ താമസക്കാരനാണ്.ഇവര്‍ അല്‍ ബദര്‍ എന്ന ഭീകര വാദ ഗ്രൂപ്പില്‍ പെട്ടവരാണെന്ന വിവരവും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന 153 ഭീകരരെയാണ് വധിച്ചത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…