Categories: India

കാമ്പസിനകത്ത് അപരിചിതരെ കണ്ടത് പൊലീസിനു മുന്നറിയിപ്പു നല്‍കിയിരുന്നു; പൊലീസ് ഇടപെടല്‍ നടത്തിയില്ലെന്നും ഐഷേ ഗോഷ്

ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അക്രമത്തില്‍ പ്രതികരണവുമായി ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷ്.

അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടിനില്‍ക്കുന്നതായി പൊലീസിനോട് പറഞ്ഞിരുന്നതായി ഐഷേ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ഐഷേ ഗോഷിന്റെ പ്രതികരണം.

” ഏതാണ്ട് രണ്ടരയോടെ ഞങ്ങള്‍ പൊലീസിനോട് പറഞ്ഞതാണ് ഞങ്ങള്‍ തീരെ സുരക്ഷിതരല്ല എന്ന്. കാരണം കാമ്പസിനകത്ത് അപരിചിതരായ ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു.പക്ഷേ യാതൊരു ഇടപെടലും പൊലീസ് നടത്തിയില്ല.” അവര്‍ പറഞ്ഞു.

” ഞങ്ങള്‍ ഫീസ് വര്‍ദ്ധനവിനെതിരെ സമാധാനപരമായി സമരംനടത്തുകയായിരുന്നു. പെട്ടെന്നാണ് ഞങ്ങളെ ലക്ഷ്യംവെച്ച് മുഖംമൂടിവെച്ച ആളുകള്‍ അക്രമം നടത്തിയത്ത്” ഐഷേ പറഞ്ഞു. സബര്‍മതി ഹോസ്റ്റലിന് സമീപത്തുവെച്ചാണ് തനിക്ക് നേരെ ആക്രമണം നടന്നതെന്നും അവര്‍ പറഞ്ഞു.

”ഇരുമ്പ് ദണ്ഡ്കൊണ്ട് ഞാന്‍ ആക്രമിക്കപ്പെട്ടു. ഒരുപാട് രക്തം വാര്‍ന്നുപോയി.അടുത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ആംബുലന്‍സ് വിളിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചത്” ഐഷേ പറഞ്ഞു.

ആക്രമണത്തില്‍ ജെ.എന്‍.യു വി.സി ജഗദേഷ് കുമാറിനെ വിമര്‍ശിച്ച ഐഷേ ജഗദേഷ് ഉടന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ഐഷേ ഗോഷിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

”രാജ്യത്താകെ അരക്ഷിതാവസ്ഥയാണ് ഇന്ന് എന്റെ മകള്‍ക്കാണ് മര്‍ദ്ദനമേറ്റതെങ്കില്‍ നാളെ അവളുടെ സ്ഥാനത്ത് ഞാനോ മറ്റാരെങ്കിലുമാകാം. എങ്കിലും മകളെ പ്രക്ഷോഭത്തില്‍ നിന്ന് തിരികെ വിളിക്കില്ല.” എന്നാണ് ഐഷേ ഗോഷിന്റെ അച്ഛന്‍ പ്രതികരിച്ചത്.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

12 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

15 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

21 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

1 day ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago