Categories: Kerala

അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തെ  പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ   കോഴിക്കോട് എത്തുന്നത്വെസ്റ്റ്‌ ഹില്‍ ഹെലിപ്പാട് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് കറുത്ത മതില്‍ തീര്‍ക്കുകയെന്ന്‍ യൂത്ത് ലീഗ് സംസ്ഥാന ജെനെറല്‍ സെക്രട്ടറി പികെ ഫിറോസ്‌ അറിയിച്ചു.

രാജ്യത്ത് പോരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാകും കറുത്തമതിലെന്നും പികെ ഫിറോസ് കോഴിക്കോട് പറഞ്ഞു.

കറുത്ത മതിലിന്‍റെ പ്രചാരണാര്‍ത്ഥം സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12 ന് 1893 ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്‍റ് ചെയ്ത് ബസ് സ്റ്റാന്‍ണ്ടുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

ജനുവരി 15 മുതല്‍ 25 വരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ആര്‍എസ്എസ് തയ്യാറെടുക്കുന്നത്.ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കേരളത്തില്‍ എത്തുക.

Newsdesk

Recent Posts

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

6 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

7 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

1 day ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

1 day ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

2 days ago