Categories: India

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രി കെ.എല്‍ അഗര്‍വാളാണ് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

എന്നാല്‍ കെ.എല്‍ അഗര്‍വാള്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ ഈ ആരോപണത്തെ കെ.എല്‍ അഗര്‍വാള്‍ തള്ളിക്കളഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിന്ധ്യയെ പിന്തുണക്കുക മാത്രമാണ് ചെയ്തത്. ഔദ്യോഗികമായി ആ സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മന്ത്രിസഭയാണുണ്ടായിരുന്നത്. താന്‍ കരുതിയത് സിന്ധ്യ വിജയിക്കുകയും ബാമോറിയുടെ വികസനത്തിന് സഹായിക്കുകയും ചെയ്യുമെന്നാണ്. അദ്ദേഹം ശക്തിയില്ലാത്ത ഒരാളാണ്. തന്റെ തോല്‍വിയുടെ കാരണത്തെ കുറിച്ച് ആലോചിക്കാതെ ബി.ജെ.പിയില്‍ ചേരുകയാണ് ചെയ്തതെന്ന് അഗര്‍വാള്‍ പറഞ്ഞു.

അഗര്‍വാള്‍ നേരത്തെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ അംഗമായിരുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2018ല്‍ ബി.ജെ.പി സീറ്റ് നിഷേധിക്കുകയും സ്വതന്ത്രനായി അഗര്‍വാള്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

50 mins ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

3 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

7 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

8 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

16 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago