ശ്രിനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ സുരക്ഷാ സേന ഭീകര വാദികള്‍ക്കെതിരെ ശക്തമായ നടപടിയാണ് സീകരിക്കുന്നത്.
ജൂണില്‍ ഇതുവരെ സൈന്യം കാലപുരിക്കയച്ചത് 30 ഭീകരരെയാണ്, ജെയ്ഷെ ഇ മുഹമ്മദ്,ഹിസ്ബുള്‍ മുജാഹിദ്ധീന്‍ തുടങ്ങിയ പാക്കിസ്ഥാന്‍ ഭീകര സംഘടനയില്‍ അംഗമായ ഭീകരരെയൊക്കെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിട്ടുണ്ട്.
ഇതുവരെ 11 ഏറ്റുമുട്ടലുകളാണ് താഴ്‌വരയില്‍ വിവിധയിടങ്ങളിലായി നടന്നത്, കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ശ്രീനഗറില്‍ ഞായറാഴ്ച്ച സൈന്യം മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു, ഐഎസ്ഐഎസ്(ISIS) ലെഷ്ക്കര്‍ ഇ തോയ്ബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെയും സൈന്യം ശക്തമായ നടപടിയാണ് എടുക്കുന്നത്.
ഒരു സിആര്‍പിഎഫ് ജവാനും ഏറ്റ്മുട്ടലില്‍ വീരമൃത്യു വരിച്ചു.ഈ വര്‍ഷം ഇതുവരെ 100 ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. വളരെ ആസൂത്രിതമായാണ് താഴ്‌വരയില്‍ സൈന്യം ഭീകരവാദികള്‍ക്കെതിരെ നീങ്ങുന്നത്.
ജമ്മു കശ്മീര്‍ പോലീസ്,സിആര്‍പിഎഫ്,സൈന്യം എന്നിവര്‍ സംയുക്തമായാണ് ഭീകര വാദികള്‍ക്കെതിരെ നീങ്ങുന്നത്.
സൈന്യം ഭീകരര്‍ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ ഭീകരവാദ സംഘടനകളിലെക്കുള്ള റിക്രുട്മെന്‍റ് കുറഞ്ഞിട്ടുമുണ്ട്.
സുരക്ഷാ സേന താഴ്വരയിലെ ഭീകരരുടെ സാമ്പത്തിക സ്രോതസ് അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി നടപടി
സ്വീകരിക്കുന്നതും ഭീകര വാദ സംഘടനകളെ വലയ്ക്കുകയാണ്.
കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. കുവൈത്ത്…
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…