Categories: India

ദല്‍ഹി കലാപം; പ്രതികളാകുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍ പറഞ്ഞു. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

” മോദിജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദല്‍ഹി കലാപവും നിലവിലെ സാഹചര്യവും പുനരധിവാസവും എല്ലാം ചര്‍ച്ച ചെയ്തു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായുള്ള വ്യാജ വാര്‍ത്ത വന്നപ്പോള്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ആ കാര്യക്ഷമത അവര്‍ കലാപമുണ്ടായ ദിവസങ്ങളില്‍ കാണിച്ചിരുന്നെങ്കില്‍ ആ കലാപം ഒരിടത്തുമാത്രമായി ഒതുങ്ങുകയും നിരപരാധികളായ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു”, കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി മുഖ്യമന്ത്രിയായി മൂന്നാം തവണ അധികാരത്തിലെത്തിയ ശേഷം കെജ്‌രിവാള്‍ മോദിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Newsdesk

Recent Posts

Etihad, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് വിമാനങ്ങൾ ഡബ്ലിനിൽ തിരിച്ചിറക്കി

ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…

2 hours ago

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം; നെടുമ്പാശേരിയിൽ നിന്നുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…

3 hours ago

കുവൈറ്റ്, ബഹ്‌റൈൻ, അബുദാബി എന്നിവിടങ്ങളിൽ ഇറാൻ സ്ഫോടനം

അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഒരേസമയം ഇസ്രായേൽ, ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ബാലിസ്റ്റിക്…

3 hours ago

ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി

ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും മലയാളി യുവതിയെ കാണാതായി.ഡബ്ലിനിൽ ഐ ടി ഉദ്യോഗസ്ഥയായ അശ്വതി രാജശേഖരനെയാണ് ഇന്നലെ മുതൽ കാണാതായത്.…

3 hours ago

അനീഷ് സോജൻ (ടിനു)35, നിര്യാതനായി

ബ്രേയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസ്സ് മാത്രം പ്രായമുള്ള അനീഷിന്റെ അകാല വിയോഗത്തിൽ സമൂഹം…

7 hours ago

ബ്രേ മലയാളി അനീഷ് സോജൻ നിര്യാതനായി

ബ്രേയിൽ നിവാസിയായ അനീഷ് സോജൻ (ടിനു) നിര്യാതനായി.35 വയസായിരുന്നു. മലയാളിയായ അനീഷ്, പൂനെ വിസ്രാന്തവാടി നിവാസിയാണ്. സംസ്ക്കാരം പിന്നീട് നാട്ടിൽ…

19 hours ago