ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. ഉച്ചഭക്ഷണ മെനുവിൽ നിന്ന് മാംസം നീക്കി ഡ്രൈഫ്രൂട്സ്, മുട്ട അടക്കം ഉൾപ്പെടുത്തുകയായിരുന്നു.
കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റൽ പ്രഫൂൽ ഖോഡ പട്ടേലിനും സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.2021 ജൂൺ 22 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാനും നിർദേശിച്ചിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താൽപര്യം പരിഗണിക്കാതെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…
അനധികൃത ഐപിടിവി (IPTV) സബ്‌സ്‌ക്രിപ്ഷനുകളും 'ഡോഡ്ജി ബോക്‌സുകളും' (Dodgy Boxes) വിൽക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ സ്കൈ (Sky).…
അയർലൻഡ് ഗാൽവേ ഹെഡ്ഫോർഡ് താമസിച്ചിരുന്ന മലയാളി ജയ്ജു ജേക്കബ് (38) നിര്യാതനായി ഭാര്യ: നിമിഷ തോമസ് , മക്കൾ : ഐറിസ്…
അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ്…