Categories: IndiaTechnology

ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമാകുന്ന തരത്തില്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സാപ്പ്

ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമാകുന്ന തരത്തില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്കിന്റെ വാട്‌സാപ്പിനെ കഴിഞ്ഞേ മറ്റ് ആപ്പുകളുള്ളൂ. സൂമിനോട് പൊരുതാന്‍ നിരവധി പേരുമായി ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുള്‍പ്പെടെ വാട്‌സാപ്പ് നിരവധി പുതുപുത്തന്‍ ഫീച്ചറുകളാണ് 2020ല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇതാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പുത്തന്‍ ഫീച്ചറാണ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്.

വാട്ട്‌സാപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് പുതിയ ഫീച്ചര്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ചാറ്റുകളും ഗ്രൂപ്പ് മെസേജുകളും ഒരു വര്‍ഷം വരെ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പില്‍ ലഭ്യമാണ്. ഇത് ആജീവനാന്തം(Always) എന്നാക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്ന 8 മണിക്കൂര്‍, ഒരാഴ്ച അല്ലെങ്കില്‍ ഒരു വര്‍ഷം ഇങ്ങനെയുള്ള ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ അത് എന്നെന്നേക്കും ആക്കാവുന്ന തരത്തിലാകും. വാട്ട്‌സാപ്പ് ആന്‍ഡ്രോയ്ഡ് 2.20.197.3 ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും എന്നാണ് സൂചന. പിന്നീട് മാത്രമാകും ഐഓഎസുകളില്‍ ലഭ്യമാകുക.

വാട്‌സാപ്പ് അവതരിപ്പിച്ച മറ്റ് ഫീച്ചറുകള്‍

ഈ വര്‍ഷം ആദ്യം ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചാണ് വാട്ട്‌സാപ്പിന്റെ മോഡിഫിക്കേഷന്‍ തുടങ്ങിയത്. പിന്നീട് കൊവിഡ് 19 പ്രതിസന്ധികാലത്ത് വീഡിയോകോളുകളുടെ ആവശ്യകത കൂടിയപ്പോള്‍ വീഡിയോ കോള്‍ പരിധി കൂട്ടി. ഒപ്പം തന്നെ ആനിമേറ്റഡ് സ്റ്റിക്കര്‍, ക്യൂആര്‍ കോഡ് ഇങ്ങനെ പ്രത്യേകതകള്‍ പലതും വന്നു. ഈ വര്‍ഷം ഇനിയും വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല ഫീച്ചറുകളും പരീക്ഷണത്തിലാണ്. ഇതില്‍ പ്രധാനപ്പെട്ടത് പുത്തന്‍ സെര്‍ച്ച് രീതി, ഡിസൈന്‍ മാറ്റം, ഡാര്‍ക്ക് മോഡ്, ഒരേ സമയം ഒന്നിലധികം ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാവുന്ന ഫീച്ചര്‍ എന്നിവയായിരുന്നു. വാട്‌സാപ്പ് വെബിനു പുറമെയാണിത്.

വാട്‌സാപ്പ് വെബ് അല്ലാതെ മറ്റു ഫോണുകളിലും ഉപയോഗിക്കാം

വാട്‌സാപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഒരേ സമയം നാല് ഡിവൈസുകളില്‍ നിന്നും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള ഫീച്ചറാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. എന്നാല്‍ ഇതില്‍ ചിലപ്പോള്‍ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകുമ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. പുതുതായി എടുക്കേണ്ട ഡിവൈസിലെ ആപ്പില്‍ ‘ലിങ്ക്ഡ് ഡിവൈസ്’ എന്ന ഓപ്ഷന്‍ ആഡ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഒരു ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഡിവൈസ് ഫോണ്‍ നമ്പറും എസ്എംഎസ് കോഡും വെരിഫിക്കേഷനായി ആഡ് ചെയ്യാം. ഇതേ രീതിയില്‍ തന്നെ ലോഡ് ഔട്ട്, ക്ലോസ് ഓപ്ഷനിലൂടെ ഇത്തരത്തില്‍ ലിങ്ക് ചെയ്ത ഡിവൈസ് നീക്കം ചെയ്യാനും സാധിക്കും എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് വാട്‌സാപ്പ് തന്നെ അറിയിക്കുമെന്നാണ് ടെക് ലോകം കരുതുന്നത്.

Newsdesk

Recent Posts

വെള്ളപ്പൊക്കം 21 മണിക്കൂർ മുമ്പേ അറിയാം! ഡബ്ലിനിൽ AI മുന്നറിയിപ്പ് സംവിധാനം വരുന്നു

ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

5 hours ago

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

13 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

1 day ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

1 day ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

1 day ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

2 days ago