മുംബൈ: തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നിന്ന് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്. മുംബൈയില്‍ നിന്നും മുംബൈയിലേക്കും 25 വിമാനങ്ങള്‍ ദിവസവും സര്‍വീസ് നടത്തും.
വിമാനങ്ങളുടെ എണ്ണം പതിയെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് അല്‍പ്പസമയം കൂടി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.
തിങ്കളാഴ്ച രാവിലെ 6 മണിയ്ക്ക് ജയ്പൂരില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍ മുംബൈയില്‍ എത്തും.
ആഭ്യന്തര സര്‍വീസ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനോട് യോജിപ്പില്ലെന്ന് താക്കറെ പറഞ്ഞിരുന്നു. വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും കേന്ദ്ര നിലപാടുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതായും താക്കറെ വ്യക്തമാക്കി.
സാമ്പത്തികമുണ്ടാക്കുന്നത് പതുക്കെ നോക്കാമെന്നും ഇപ്പോള്‍ വൈറസിനെ നിര്‍ത്തേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. പാക്കേജ് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…