ന്യൂദല്‍ഹി: ദല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്ത് വന്‍ തീപിടുത്തം. 15,00 ഓളം വീടുകള്‍ കത്തിനശിച്ചു.
തിങ്കളാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. അര്‍ധരാത്രിയോടെയാണ് ഫയര്‍ഫോഴ്‌സിന് അറിയിപ്പു ലഭിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. പലരും ഉറക്കമായിരുന്നെന്നും തീപിടുത്തമുണ്ടായത് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
‘ഏകദേശം ഒരു മണിയോടെയാണ് ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഞങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു. 1000 മുതല്‍ 1200 ഓളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്,’ ദല്‍ഹിയിലെ സൗത്ത് ഈസ്റ്റ് ഡി.സി.പി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് തീയണച്ചത്. എന്നാല്‍ 1500ഓളം വരുന്ന വീടുകള്‍ കത്തിനശിച്ചതിനാല്‍ നിരവധി വരുന്ന കുടുംബങ്ങളാണ് തെരുവിലായത്. സര്‍ക്കാര്‍ നാശനഷ്ടത്തിന്റെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്.
‘തീപിടുത്തമുണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ു ചെയ്തിട്ടില്ല,’ രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി…
മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…
സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…
കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…
അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…