Categories: India

മോ​ദി ഇ​ന്ന് കൊൽ​ക്ക​ത്ത​യി​ൽ, വി​മാ​ന​ത്താ​വ​ളം വ​ള​യാന്‍ പ്രതിഷേധക്കാര്‍

കൊ​ൽ​ക്ക​ത്ത: വ​ഴി​യി​ൽ ത​​ട​യു​മെ​ന്ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കൊൽ​ക്ക​ത്ത​യി​ൽ. പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മോ​ദി​യെ​ത്തുമ്പോ​ൾ വി​മാ​ന​ത്താ​വ​ളം വ​ള​യു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളാ​ണ് അ​വ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

പ്ര​തി​ഷേ​ധമുണ്ടാകുമെന്ന മുന്നറിയിപ്പ് ക​ണ​ത്തി​ലെ​ടു​ത്ത് അ​തീ​വ സു​ര​ക്ഷ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 17 ഇ​ട​തു പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത ഫോ​റം, പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന വി​വി​ധ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ​രാ​ണ് മോ​ദി​യെ ത​ട​യാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് പ്ര​ധാ​നമ​ന്ത്രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​ത്. ശ​നി​യും ഞാ​യ​റും കൊ​ൽ​ക്ക​ത്ത​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അദ്ദേഹം പ​ങ്കെ​ടു​ക്കും. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്.

കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തു​ന്ന മോ​ദി​യെ ബ​ഹി​ഷ്ക്ക​രി​ക്ക​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ൻ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ത്തെ ​തു​ട​ർ​ന്ന് ആസാം സ​ന്ദ​ർ​ശ​നം അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി റ​ദ്ദാ​ക്കി​യി​രു​ന്നു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

12 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

13 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

14 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

2 days ago