ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്രൊജക്ടാണ് വിഡിയോ കോൺഫറൻസ് വഴി മോദി ഉദ്ഘാടനം ചെയ്തത്.
‘പദ്ധതി യാഥാർത്യമാവുന്നതോടെ മധ്യപ്രദേശ് ഇനി സമ്പൂർണ്ണവും സുലഭവുമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പാവപ്പെട്ടവർ, ഗോത്രവർഗ്ഗക്കാർ, കർഷകർ ഉൾപ്പെടെയുള്ളവർക്ക് അതിൻറെ പ്രയോജനം ലഭിക്കുമെന്നും അവർക്ക് ഏറെ സഹായകരമാവുമെന്നും ഉദ്ഘാടനത്തിനിടെ മോദി പറഞ്ഞു.
‘നർമദാ നദിയാലും വെളളക്കടുവകളാലും പ്രസിദ്ധമായ റിവ ഇന്ന് ചരിത്രം കുറിച്ചിരിക്കുന്നു. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. ഷാജാപൂർ, നീമച്ച്, ചാത്തർപൂർ എന്നിവിടങ്ങളിലും സോളാർ പ്രൊജക്ട് പണികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. -മോദി പറഞ്ഞു.
250 മെഗാവാട്ട് ഉൾപ്പാദന ശേഷിയുള്ള 3 യുണിറ്റുകളായാണ് പ്രൊജക്റ്റ് നിർമ്മാണം. 500 ഓളം ഹെക്ടർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയത്. കേന്ദ്രം സോളാർ പാർകിനായി 138 കോടി റിവ അൾട്രാ മെഗ സോളാർ ലിമിറ്റഡിന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…