ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് മാധ്യമങ്ങള്‍ വിവരിച്ചതോടെ ഇന്ത്യയുടെ വാക്‌സിനേഷന് ഡിമാന്റു കൂടി. ഇതോടെ 92 രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനേഷനു വേണ്ടി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയുടെ വാക്‌സിനേഷനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ലെന്നുള്ളതാണ് വിവിധ രാജ്യങ്ങള്‍ ഇതിനായി ഇന്ത്യയെ സമീപിക്കാനുള്ള കാരണമെന്ന് ഇന്ത്യ വിലയിരുത്തി.
ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കെല്ലാം ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവടങ്ങളിലേക്കാണ് ആദ്യ ഡോസുകള്‍ കയറ്റുമതി ചെയ്തത്. അതേസമയം മ്യാന്‍മാര്‍ സീഷെല്‍സ് എന്നിവങ്ങളിലേക്ക് വെള്ളിയാഴ്ച അയക്കും.
മറ്റു വാക്‌സിനേഷനുകളെ അപേക്ഷിച്ച് ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക് തീരെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതാണ് നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ വാക്‌സിനേഷനുവേണ്ടി സമീപിക്കാന്‍ കാരണമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി. ബൊളീവിയി, ഡൊമിനിക്കന്‍ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ വരെ ഇന്ത്യയെ വാക്‌സിനേഷനുവേണ്ടി സമീപിച്ചു കഴിഞ്ഞു. വേണമെങ്കില്‍ പാകിസ്താനും ചൈനയ്ക്കും വരെ ഇന്ത്യ വാക്‌സിനേഷന്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി.
ഡൊമിനിക്കന്‍ റിപ്പബ്ലിക് പ്രധാനമന്ത്രി എത്രയും പെട്ടെന്ന് തങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കിത്തരണമെന്നും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയ്ക്ക് ഇന്ത്യയോട് സഹകരിക്കണമെന്നും അദ്ദേഹം പ്രധാനന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ എഴുത്തില്‍ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള ബ്രസീല്‍ വാക്‌സിനേഷന്‍ കൊണ്ടുപോവാന്‍ പ്രത്യേകം വിമാനം വരെ ഇന്ത്യയിലേക്ക് ഇതിനം അയച്ചു കഴിഞ്ഞു. ഇതില്‍ 20 ലക്ഷം ഡോസുകളുമായാണ് വിമാനം ബ്രസീലിലേക്ക് തിരിച്ചു പറക്കുക. ഇന്ത്യയില്‍ നിന്നും റഷ്യയില്‍ നിന്നും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ട് മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെയ്ക്കാനാണ് ബൊളീവിയയുടെ തീരുമാനം.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…