മുംബൈ: മുംബൈയിലെ ആശുപത്രിയില്‍ മലയാളി നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സിലാണ് രോഗം പിടിപെട്ടത്. നൂറിലധികം മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ജസ്ലോക്ക് ആശുപത്രിയില്‍ ആണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശുപത്രി അധികൃതര്‍ രോഗവിവരം മറ്റ് നഴ്‌സുമാരെ അറിയിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ ദല്‍ഹിയില്‍ കൊവിഡ് രോഗികളെ പരിശോധിച്ച നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാരെ ക്വാറന്റൈനിലാക്കി. ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലെ ജീവനക്കാരാണിവര്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച വൈകീട്ടാണ് നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറ് ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരേയും ക്വാറന്റൈനില്‍ ആക്കുകയായിരുന്നു. ദല്‍ഹിയില്‍ ഇതുവരെ 72 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…