പള്ളികളില്‍ സ്ത്രീകളെ ആരാധനയ്ക്ക് പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.
സ്ത്രീകള്‍ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമ വിലക്കുന്നില്ലെന്ന് ബോര്‍ഡ് സുപ്രീം കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വിവിധ മതങ്ങളുടെ ആചാരങ്ങള്‍ക്കുള്ള മൗലികാവകാശം സംബന്ധിച്ച് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കേയാണ് സുപ്രധാന നിലപാടുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകള്‍ പള്ളിക്കളിൽ പ്രവേശിക്കുന്നതിനെ മുസ്ലീം ജമാ അത്ത് വിലക്കുന്നുവെന്നത് തെറ്റിദ്ധാരണയാണെന്ന് മുൻപ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗമായ കമാൽ ഫറൂഖി അഭിപ്രായപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഈ നിലപാട് ശരിവെക്കുന്ന സത്യവാങ്മൂലവുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയത്.
എന്നാൽ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക്
ആവശ്യമായ സുരക്ഷാസംവിധാനങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ഇല്ലാത്തതിനാൽ സ്ത്രീകള്‍ക്ക്
പ്രവേശനം അനുവദിക്കാൻ കൂടുതൽ സമയം വേണമെന്നും കമാൽ ഫറൂഖി അറിയിച്ചിരുന്നു.
സ്ത്രീകള്‍ പള്ളികളിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക ഗ്രന്ഥങ്ങളൊന്നും വിലക്കുന്നില്ലെന്നും ഈ വിഷയത്തിലുള്ള ഫത്വകളെല്ലാം അവഗണിക്കേണ്ടതാണെന്നും ബോര്‍ഡ് വ്യക്തമാക്കി. മുസ്ലീം സ്ത്രീകള്‍ക്ക് പള്ളികളിൽ പ്രവേശിക്കാമെങ്കിലും സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച പള്ളിയിലെ നിസ്കാരം നിഷ്കര്‍ഷിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്.
മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വിദഗ്ദ സമിതി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ മാത്രമേ കഴിയുകയുള്ളു.
പള്ളികള്‍ക്കുമേല്‍ മറ്റു അധികാരങ്ങള്‍ ഒന്നുമില്ല എന്നതും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ആരോപിച്ച് പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദ, സുബേര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സാദ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യാവാങ് മൂലം നല്‍കിയത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…