ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുറത്തിറക്കിയ ഭൂപടത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം.
നേപ്പാളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഏക പക്ഷീയ പ്രവര്‍ത്തനം ആണെന്നും ഇത് അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശിക അവകാശവാദങ്ങളുടെ കൃതൃമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും ചരിത്രപരമായ വസ്തുതകളേയും തെളിവുകളെയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രൂക്ഷമായ വിമര്‍ശനമാണ് നേപ്പാളിനെതിരെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് ഭൂപടം പുറത്തിറക്കിയ നേപ്പാളിന്റെ നടപടി.
ഈ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥിരം നിലപാടിനെക്കുറിച്ച് നേപ്പാളിന് നന്നായി അറിയാം.ഇത്തരം നീതീകരണം ഇല്ലാത്ത കാര്‍ട്ടോഗ്രാഫിക്ക് വിവാദത്തില്‍ നിന്നും വിട്ട് നില്‍ക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് വിദേശകാര്യമന്ത്രാലയം ആവശ്യപെട്ടു.
ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്.
കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച 'ഞാൻ കണ്ട കുറെ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം…
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…