Categories: AutoIndia

ആഡംബര കാറുകളോട് കിടപിടിക്കുന്ന പ്രീമിയം ഫീച്ചറുകളുമായി അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വിപണിയിൽ

എല്ലാ തലമുറയിലുമുള്ള ഹോണ്ട സിറ്റി മോഡലുകളെ നെഞ്ചിലേറ്റിയിട്ടുണ്ട് ഉപഭോക്താക്കള്‍. ഇപ്പോഴിതാ അഞ്ചാം തലമുറ ഹോണ്ട സിറ്റിയും വിപണിയിലെത്തുന്നു. ആഡംബര കാറുകളോട് കിടപിടിക്കുന്ന പ്രീമിയം ഫീച്ചറുകളുമായി ഇറങ്ങുന്ന പുതുപുത്തന്‍ ഹോണ്ട സിറ്റി അടുത്ത മാസം വിപണിയിലെത്തും.

പഴയ മോഡലിനെ അപേക്ഷിച്ച് വലുതും കരുത്ത് കൂടിയതും നിരവധി പുതിയ ഫീച്ചറുകള്‍ സമന്വയിപ്പിച്ചതുമാണ് പുതിയ ഹോണ്ട സിറ്റി. ഇതിന്റെ അഞ്ച് പുതിയ പ്രത്യേകതകള്‍ അറിയാം:

1. പുതുപുത്തന്‍ ഫീച്ചേഴ്‌സ്

വാഹനപ്രേമികളെ കൊതിപ്പിക്കുന്ന ഫീച്ചഴേസ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അലക്‌സ റിമോട്ട് കേപ്പബിലിറ്റിയുള്ള ഇന്ത്യയിലെ ആദ്യവാഹനമാണ് പുതിയ ഹോണ്ട സിറ്റിയെന്ന് കമ്പനി പറയുന്നു. ഏഴിഞ്ച് സ്‌ക്രീനോട് കൂടിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി… തുടങ്ങി നിരവധി സവിശേഷതകളുണ്ട്. കൂടാതെ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയ്‌സ് കണ്‍ട്രോള്‍, സണ്‍റൂഫ്, ഓട്ടോ ഡിമ്മിംഗ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളും ഇബിഡിയോട് കൂടിയ എബിഎസും കാമറയോട് കൂടിയ റെയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുമുണ്ട്.

2. കൂടുതല്‍ പവര്‍

ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഇതിലുള്ളത്. 121 ബിഎച്ച്പി കരുത്തുള്ള പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമുണ്ട്. 100 ബിഎച്ച്പി കരുത്താണ് ഡീസല്‍ എന്‍ജിനുള്ളത്. ഇതില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് മാത്രമേ ഉണ്ടാവൂ.

3. കൂടുതല്‍ ആഡംബരത്തികവ്

പ്രീമിയം ഇന്റീരിയറാണ് പുതിയ ഹോണ്ട സിറ്റിയുടെ മറ്റൊരു പ്രത്യേകത. പുതിയ ഡാഷ്‌ബോര്‍ഡാണ്. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ ആഡംബരഭാവം പകരുന്നു. ഇന്റീരിയറില്‍ മിനിമലിസ്റ്റിക് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

4. കൂടുതല്‍ വലുപ്പം

ഈ വിഭാഗത്തിലെ ഏറ്റവും വലിയ കാറുകളിലൊന്നായിരുന്നു നേരത്തെ മുതല്‍ ഹോണ്ട സിറ്റി. വീണ്ടും വലുപ്പം കൂട്ടിയിട്ടുണ്ട്. നാലാം തലമുറയെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. ഉയരത്തില്‍ മാത്രം ചെറിയ കുറവുണ്ടെങ്കിലും അത് ക്യാബിനില്‍ പ്രതിഫലിക്കുന്നില്ല. പഴയ മോഡലിന്റെ നീളം 4440 മിമി ആയിരുന്നെങ്കില്‍ പുതിയതിന്റെ നീളം 4549 മിമി ആണ്. പഴയ മോഡലിന്റെ വീതി 1695 ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മോഡലിന്റെ വീതി 1748 മിമി ആയി. 2600 മിമി ആണ് വീല്‍ ബേസ്.

5. പ്രതീക്ഷിക്കുന്ന വില:

പ്രതീക്ഷിക്കുന്ന ആരംഭവില 11 ലക്ഷം രൂപയാണ്. ഫോക്‌സ് വാഗണ്‍ വെന്റോ, ഹ്യുണ്ടായ് വെര്‍ണ്ണ, സ്‌കോഡ റാപ്പിഡ്, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ് തുടങ്ങിയ മോഡലുകളായിരിക്കും പുതിയ ഹോണ്ട സിറ്റിയുടെ പ്രധാന എതിരാളികള്‍.

Newsdesk

Recent Posts

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

14 hours ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

14 hours ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

14 hours ago

ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമില്ല: മെലാനിയ ട്രംപ്

വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…

15 hours ago

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…

15 hours ago

അയർലണ്ടിലെ ഒരു ഗ്രാമം മുഴുവൻ നിങ്ങളുടേതാക്കാം.. വേണ്ടത് 23 മില്യൺ ഡോളർ.!

ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…

17 hours ago