Categories: India

സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബില്‍ ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിലെ പ്രതിസന്ധിപോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ നിയമം ഉപകരിക്കുമെന്നും ബില്‍ അവതരിപ്പിക്കവേ മന്ത്രി പറഞ്ഞു.

ബില്‍ പാസായാല്‍ രാജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാവും. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ക്കനുസൃതമായാവും ബാങ്കുകൾ പ്രവര്‍ത്തിക്കുകയെങ്കിലും ഭരണച്ചുമതല സഹകരണ രജിസ്ട്രാര്‍ക്കുതന്നെയാവും. എങ്കിലും സഹകരണബാങ്കുകളുടെ ഭരണസമിതി പിരിച്ചുവിടണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിനോട് ആലോചിക്കണമെന്നതാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ.

പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങള്‍, കാര്‍ഷിക വികസനം പ്രധാന ദൗത്യമായിട്ടുള്ള സഹകരണ സംഘങ്ങള്‍ എന്നിവയെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അനുമതിയില്ല. ചെറുകിട നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സഹകരണബാങ്കുകളില്‍ കൂടുതല്‍ പ്രൊഫഷണലിസവും മെച്ചപ്പെട്ട നിയന്ത്രണസംവിധാനങ്ങളും കൊണ്ടുവരുന്നതിനുമാണ് ബില്ലെന്ന് മന്ത്രി പറഞ്ഞു.

നിയന്ത്രണം വരുന്നതോടെ വായ്പയുടെയും നിക്ഷേപത്തിന്റെയും പലിശ റിസര്‍വ് ബാങ്കാവും തീരുമാനിക്കുക. വ്യക്തികള്‍ക്കു കൊടുക്കാവുന്ന പരമാവധി വായ്പ, പുതിയ ശാഖകള്‍ തുടങ്ങല്‍, ബാങ്കിതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ചെലവഴിക്കല്‍ എന്നീ കാര്യങ്ങളും റിസര്‍വ് ബാങ്ക് നിശ്ചയിക്കും. അതേസമയം, മെച്ചപ്പെട്ട സേവനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാനും മൂലധന സമാഹരണത്തിനും ഇതു വഴിയൊരുക്കും.

ബില്‍ നിയമമായാല്‍ കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 60 അര്‍ബന്‍ ബാങ്കുകളുടെയും 13,000-ത്തോളം സഹകരണ സൊസൈറ്റികളുടെയും പ്രവര്‍ത്തനത്തെ ഇതു ബാധിക്കും. പ്രാഥമിക കാര്‍ഷിക വായ്പസംഘങ്ങളാണ് പ്രാഥമിക സഹകരണബാങ്കുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണ സൊസൈറ്റികളും ബാങ്ക് എന്ന ബോര്‍ഡ് വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് കാലങ്ങളായി റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നുണ്ടെങ്കിലും സംഘങ്ങള്‍ അനുസരിച്ചിരുന്നില്ല.നിയമം പ്രാബല്യത്തിലാവുന്നതോടെ ബാങ്ക് എന്ന പേരുപയോഗിക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്കിനു തടയാനാവും. അര്‍ബന്‍ ബാങ്കുകളില്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിനു പകരം റിസര്‍വ് ബാങ്കിന്റെ ഓഡിറ്റും വരും.

Newsdesk

Recent Posts

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

1 hour ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

2 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

17 hours ago

ജനുവരി 1 മുതൽ ടെസ്‌കോ അയർലണ്ട് ജീവനക്കാരുടെ ശമ്പളം 3% വർധിക്കും

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…

22 hours ago

കുട്ടികൾക്കുള്ള സോഷ്യൽ മീഡിയ നിരോധനം അയർലണ്ട് പരിശോധിക്കും

"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…

22 hours ago

ജോർജുകുട്ടി കറക്റ്റ് ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ ദൃശ്യം-3 ഫുൾ പായ്ക്കപ്പ്

ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…

22 hours ago