മധുര: പെൺ ശിശുഹത്യയിൽ ഉസിലാംപട്ടിയിൽ ഏഴു ദിവസം പ്രായമുള്ള ഒരു കുഞ്ഞിൻറെ മാതാപിതാക്കൾക്കെതിരെ പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു. ഒരാഴ്ച മുന്‍പ് ജനിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കളായ ചിന്നസാമിയും ശിവപ്രിയങ്കയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കര്‍ഷക തൊഴിലാളികളായ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികൾക്ക് എട്ടും മൂന്നും വയസ്സായ രണ്ട് പെണ്മക്കളുണ്ട്. മൂന്നാമത് ജനിച്ചതും പെണ്‍കുട്ടിയനെന്നറിഞ്ഞ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് പളനിയപ്പംപട്ടി ഗവ. ആശുപത്രിയില്‍ ചിന്നസാമി-ശിവപ്രിയങ്ക ദമ്പതികൾക്ക് മൂന്നാമത്തെ പെണ്‍കുഞ്ഞും ജനിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി പറഞ്ഞ് ഇവർ കുട്ടിയെ ഉസിലംപട്ടി ഗവ. ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന്റെ മുഖത്ത് നഖത്തിന്റെ പാടുകൾ കണ്ട് സംശയിച്ച ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. പിന്നീട് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…