Categories: India

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ

ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ.

പൈലറ്റുള്‍പ്പെടെ 19 എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തുപോയതോടെ ഗെലോട്ട് സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിനില്‍ക്കുകയാണെന്നും ഇത് വസ്തുതയാണെന്നും പൂനിയ പറഞ്ഞു.

സാഹചര്യം അനുകൂലമാകുകയാണെങ്കില്‍ സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. യഥാര്‍ത്ഥത്തില്‍ ഈയൊരു ലക്ഷ്യം കൂടി മനസില്‍ കണ്ടുകൊണ്ടാണ് വലിയൊരു ചുവടുവെപ്പിന് അദ്ദേഹം തയ്യാറായത്, സതീഷ് പൂനിയ പറഞ്ഞു.

എന്നാല്‍ രാജസ്ഥാനില്‍ വിശ്വാസവോട്ടെടുപ്പിന് സര്‍ക്കാര്‍ തയ്യാറാണെന്നും വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്നുമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്തസ്ര പ്രതികരിച്ചത്. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. അല്ലെങ്കില്‍ ഭൂരിപക്ഷത്തിലും കൂടുതല്‍ നമ്പര്‍ ഞങ്ങള്‍ക്കുണ്ട്, എപ്പോള്‍ വേണമെങ്കിലും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണ്, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രാജസ്ഥാനില്‍ എത്രയും പെട്ടെന്ന് തന്നെ അസംബ്ലി കൂടുമെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

Newsdesk

Recent Posts

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…

1 hour ago

റോബർട്ട് മോറിസ് ജയിൽ മോചിതനായി; ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…

1 hour ago

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…

1 hour ago

Luas Extension to Bray via UCD Identified as Preferred Route

A Luas extension linking Dublin city centre to Bray via UCD and Sandyford has been…

2 hours ago

UCD വഴി വിക്ലോയിലേക്കുള്ള ലുവാസ് എക്സ്റ്റൻഷൻ റൂട്ടിന്റെ രൂപരേഖ തയ്യാറാകുന്നു

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…

2 hours ago

ടെക്സസിൽ 15 വയസ്സുകാരനായ വിദ്യാർത്ഥി അധ്യാപികയെ വെടിവെച്ച ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…

2 hours ago