India

കടൽക്കൊല കേസ്; ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച് സുപ്രീം കോടതി

ദില്ലി: വിവാദമായ കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.

അതേസമയം കടൽക്കൊല കേസിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്രം ഇന്ന് കോടതിയെ അറിയിച്ചു. കൂടാതെ നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം എന്നും കേന്ദ്രം അറിയിച്ചു.

കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ ഇറ്റലി കൈമാറിയിട്ടുണ്ട്. നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്ന് ഇതോടെ കടൽക്കൊല കേസിൽ നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

ഇറ്റാലിയൻ സൈനികരുടെ വെടിവയ്‌പിൽ രണ്ട്‌ മത്സ്യബന്ധന തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. അവരുടെ കുടുംബങ്ങൾക്ക്‌ നാല്‌ കോടി വീതവും കൂടാതെ വെടിവയ്‌പിൽ തകർന്ന ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ട്‌ കോടിയും നഷ്ടപരിഹാരം നൽകണമെന്ന്‌ കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മുഴുവൻ നഷ്ടപരിഹാരത്തുകയും കെട്ടിവയ്‌ക്കാതെ ഇറ്റാലിയൻ സൈനികർക്കെതിരായ നടപടികൾ അവസാനിപ്പിക്കില്ലെന്ന്‌ സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഇറ്റലി നഷ്ടപരിഹാരം കൈമാറിയത്‌.

Newsdesk

Recent Posts

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

20 mins ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

34 mins ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

1 hour ago

ഡബ്ലിൻ സിറ്റി സെന്ററിൽ സുരക്ഷാ ശക്തമാക്കുന്നു; സ്വകാര്യ ഏജൻസിക്ക് പട്രോളിങ് ചുമതല നൽകാൻ നീക്കം

ഡബ്ലിൻ സിറ്റി സെന്ററിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സുരക്ഷാ ജീവനക്കാരെ പട്രോളിങ്ങിന് നിയോഗിക്കാൻ നീക്കം. ഒ'കോണൽ സ്ട്രീറ്റും…

2 hours ago

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം

ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ…

2 hours ago

ഡബ്ലിനിൽ നിന്നുള്ള രണ്ട് Ryanair വിമാനങ്ങൾക്ക് ബോംബ് ഭീഷണി; യൂറോപ്പിലാകെ ആശങ്ക

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലായി വിമാനങ്ങൾക്ക് നേരെ തുടർച്ചയായ ബോംബ് ഭീഷണികൾ ഉയർന്നതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ വ്യാപക സുരക്ഷാ പരിശോധന. ഡബ്ലിനിൽ…

7 hours ago