ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കോവിഡ് പ്രതിരോധത്തില്‍ അലംഭാവം കാട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.ര ണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നവംബർ വരെ ഭക്ഷ്യധാന്യം സൗജന്യമാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന ലക്ഷ്യത്തിലേയ്ക്ക് രാജ്യം നടന്നടുക്കുന്നു. എത്രയും പെട്ടെന്ന അതിലേയ്ക്ക രാജ്യം എത്തിച്ചേരുമെന്നും പ്രധാനമന്ത്ര വ്യക്തമാക്കി.
ഓരോ പൗരനും ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം. ഇളവുകൾ വന്നതോടെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം കാണുന്നു. മാർഗരേഖ ലംഘിക്കുന്നവരെ തടയണം. കോവിഡ് മുൻകരുതലുകൾ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം. മറ്റു രോഗങ്ങൾക്കെതിരെ മുൻകരുതൽ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങൾക്ക് 5 കിലോ അരിയോ ഗോതമ്പോ നൽകും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്കു തുണയാകും.
ജന്‍ധന്‍ യോജന വഴി 31000 കോടി രൂപ നല്‍കി. 20 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു. ഒമ്പത് കോടി കുടുംബങ്ങള്‍ക്ക് 18000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…