Categories: India

രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 ന് റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ട പ്രഖ്യാപനം മന്‍കീ ബാത്തിലൂടെ നടത്തുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

നാലാം ഘട്ട ദേശീയ ലോക്ക് ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. അതേ നിലപാട് അഞ്ചാം ഘട്ടത്തിലും തുടരുമെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദേശീയ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാലും പ്രത്യേക മേഖലകളിലെ ഇളവ് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

മെട്രോ സര്‍വീസുകള്‍ക്ക് ഇത്തവണ അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്‍കാന്‍ സാധ്യതയില്ല. ഇതിനൊപ്പം തന്നെ ജിമ്മുകളും ഷോപ്പിങ് മാളുകളും ആരാധനാലയങ്ങളും തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ അനുമതി ചോദിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കും. എന്നാല്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും മാത്രമേ പൊതുയിടങ്ങളില്‍ ആളുകള്‍ ഇറങ്ങാവൂ എന്ന കര്‍ശന നിര്‍ദേശം തുടരും.

ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

അതേസമയം അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ത്യയിലെ 11 സംസ്ഥാനങ്ങള്‍ക്ക് മാത്രം ബാധകുമായേക്കുമെന്ന തരത്തിലുള്ള സൂചനകളും ലഭിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് കേസുകളുടെ 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലായിരിക്കും ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. ദല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നെ, അഹമ്മദാബാദ്, ജയ്പൂര്‍, സൂറത്ത്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിയന്ത്രണം തുടരാനാണ് സാധ്യത.

Newsdesk

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

14 mins ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

4 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

4 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

5 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

5 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

5 hours ago