ന്യൂഡൽഹി: അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അഗ്രി ടെക് സംരംഭകർ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് പണം ആനുവദിച്ചത്.പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി 17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.
വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പുതിയ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് തുടക്കം കുറിച്ചത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…