gnn24x7
gnn24x7

ന്യൂഡൽഹി: അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്  കീഴിൽ ഒരു ലക്ഷം കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിനും കാർഷിക സ്വത്തുക്കൾ പരിപോഷിപ്പിക്കുന്നതിനുമായി കർഷകരുടെ കൂട്ടായ്മകൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ, അഗ്രി ടെക് സംരംഭകർ, കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് പണം ആനുവദിച്ചത്.പ്രധാൻ മന്ത്രി കിസാൻ സമൻ നിധി (പിഎം-കിസാൻ) പദ്ധതി ആറാം ഗഡുവായി  17,100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8.55 കോടിയിലധികം കർഷകരാണ് ഇതിന്റെ ഗുണഭോക്താക്കൾ.

വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പുതിയ കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് തുടക്കം കുറിച്ചത്. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here