Categories: India

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

ന്യൂദൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകൻ പ്രശാന്ത് ഭൂഷൺ. പാക്കേജിനെ വിമർശിച്ചുകൊണ്ട് കാർട്ടൂണിസ്റ്റ് സതീഷ് ചന്ദ്ര വരച്ച കാർട്ടൂൺ ഷെയർ ചെയ്ത്കൊണ്ടാണ് പ്രശാന്ത് ഭൂഷൺ വിയോജിപ്പ് പങ്കുവെച്ചത്.

അംബാനിക്കും അദാനിക്കും വേണ്ടിയുള്ള പാക്കേജാണിത് എന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ എയർപോർട്ടുകളും കൽക്കരി മേഖലയും കൂടി അവർക്ക് കൈമാറൂ എന്നും പറഞ്ഞു. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. എല്ലാ തൊഴിൽ സംരക്ഷണ നിയമങ്ങളും അട്ടിമറിച്ച് തൊഴിലാളികളെ ക്യാപിറ്റലിസ്റ്റുകളുടെ അടിമകൾ കൂടിയാക്കൂ എന്നും കേന്ദ്ര സർക്കാരിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച്ച കേന്ദ്ര ധനമന്ത്രിയുടെ അഞ്ചാം ഘട്ട പ്രഖ്യാപനത്തിൽ സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ തന്ത്രപ്രധാന മേഖലകളിലുള്ള പൊതു മേഖല സ്ഥാപനങ്ങളുടെ എണ്ണം നാലാക്കി ചുരുക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ദുർബല വിഭാ​ഗങ്ങൾക്ക് അനകൂലമല്ല എന്ന വിമർശനം ഉയർത്തിക്കാട്ടി കോൺ​ഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളും രം​ഗത്തെത്തിയിരുന്നു.

Newsdesk

Recent Posts

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

2 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

2 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

3 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

3 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

4 hours ago

അയർലണ്ടിലെ തൊഴിൽ മേഖലയിൽ അഞ്ചിൽ ഒരാൾ വിദേശ പൗരൻ; വർക്ക് പെർമിറ്റുകൾ ഇരട്ടിയിലധികമായി

അയർലണ്ടിലെ തൊഴിൽ വിപണിയിൽ വിദേശ പൗരന്മാരുടെ പങ്ക് വർധിക്കുന്നതായി പുതിയ പഠനം. രാജ്യത്ത് ജോലി ചെയ്യുന്നവരിൽ അഞ്ചിൽ ഒരാൾ ഇപ്പോൾ…

5 hours ago