ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ആറ് കോച്ചുകളടങ്ങുന്ന ഡ്രൈവറില്ല ട്രെയിനാണ് സർവീസ് നടത്തുന്നത്. ഇത് രാജ്യത്തെ ആദ്യത്തെ പൂർണ്ണ ഓട്ടോമേറ്റഡ് ട്രെയിനാണ്.
ഡ്രൈവര്‍ലെസ് മെട്രോയിക്ക് എല്ലാ സൗകര്യങ്ങളോടും കൂടെ ആറ് കോച്ചുകളായിരിയ്ക്കും ഉണ്ടാകുക. നിലവിൽ ഡൽഹി മെട്രോ സര്‍വീസ് നടത്തുന്നത് 390 കിലോമീറ്ററാണ്. ഗ്രേറ്റര്‍ നോയിഡ ഉൾപ്പെടെയുള്ള 11 ഇടനാഴികളിലായി 285 സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
ഇതോടെ ലോകത്തെ തന്നെ ഏഴു ശതമാനം വരുന്ന ഡ്രൈവര്‍ ലെസ് മെട്രോ ട്രെയിൻ സര്‍വസുകളിൽ ഡൽഹി മെട്രൊയും പങ്കു ചേർന്നു എന്ന നേട്ടം കൂടി കൈവന്നിരിക്കുകയാണ്.
2014ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ മെട്രൊ സർവീസ് ഉണ്ടായിരുന്നത് വെറും അഞ്ച് നഗരങ്ങളിൽ മത്രാമായിരുന്നു. ആറ് വർഷം പിന്നിടുമ്പോൾ അത് 18 ആയി ഉയർത്താൻ സാധിച്ചുയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2025 ഓടെ ഇന്ത്യയിൽ 25 നഗരങ്ങളിൽ മെട്രൊ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…