Categories: India

ദല്‍ഹിയില്‍ ആക്രമണം; നടപടി വേണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ജാമിഅ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയും അലുമ്നി അസോസിയേഷനും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടപ്പിച്ചു. പുലര്‍ച്ചെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധിക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ദല്‍ഹി അക്രമത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ കെജ്‌രിവാള്‍ പ്രദേശത്തെ എം.എല്‍.എമാരുമായി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നും ജനങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സമാധാന മാര്‍ച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ദല്‍ഹി സംഘര്‍ഷത്തില്‍ മരണസംഖ്യ 14 ആയി. ഇന്നലെ അര്‍ദ്ധരാത്രി മുസ്തഫാബാദിലെ അക്രമത്തില്‍ ഒരാള്‍ കൂടി മരിച്ചു.
56 പൊലീസുകാര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപേര്‍ക്ക് പരിക്കുണ്ട്. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

അതേ സമയം ദല്‍ഹി കലാപത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഒപ്പം കലാപത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച അര്‍ധ രാത്രി ജസ്റ്റിസ് മുരളീധരന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടത്.

Newsdesk

Recent Posts

മറ്റൊരു നടിയുമായി നടൻ വിജയ്ക്ക് ബന്ധം, വിവാഹ മോഷണം ആവശ്യപ്പെട്ട് ഭാര്യ സംഗീത

25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…

57 mins ago

ഡിസംബറിൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത് ഏകദേശം 320,000 പേർ

കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…

1 hour ago

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

24 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

1 day ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

1 day ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

1 day ago