Categories: India

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം എന്ന് കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ഗാന്ധി ആവശ്യപെട്ടു.

രാജ്യത്ത് 1.6 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസ്‌ പകര്‍ച്ചാവ്യാധിയോട് രാജ്യം പൊരുതുമ്പോള്‍ ഈ വിഷയത്തില്‍ നിശബ്ദത തുടരുന്നത് ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപെട്ടു.

നേരത്തെ ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് കോണ്‍ഗ്രസ്‌ വിശേഷിപ്പിച്ചിരുന്നു.

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള സര്‍ക്കാരിന്‍റെ നിശബ്ധത പ്രതിസന്ധി ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും 
ആക്കം കൂട്ടുകയാണ്,എന്താണ് സംഭവിക്കുന്നതെന്ന് രാജ്യത്തോട് പറയണം,രാഹുല്‍ ഗാന്ധി ആവശ്യപെട്ടു.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് പ്രധാനമാണ്,അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസിലാക്കാനും ശരിയായ വ്യക്തമായ നിലപാട് 
സ്വീകരിക്കാനും കഴിയും,രാഹുല്‍ പറയുന്നു.

ട്വിട്ടറിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപെട്ടത്‌.


Newsdesk

Recent Posts

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

7 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

10 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

16 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

1 day ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago