ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായെത്തിയ റഫാല്‍ വിമാന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിമാനങ്ങള്‍ സ്വന്തമാക്കിയ സേനയുടെ നേട്ടത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിനോട് ചില ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നു.
മൂന്ന് ചോദ്യങ്ങളടങ്ങിയ അദ്ദേഹം ട്വീറ്റ് ചെയ്തത്. അംബാലയില്‍ അഞ്ച് റഫാല്‍ വിമാനങ്ങളെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
റഫാല്‍ സ്വന്തമാക്കിയ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങള്‍
എന്നിരുന്നാലും കേന്ദ്രസര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.
1. ഓരോ വിമാനത്തിനും 526 കോടി രൂപയ്ക്ക് പകരം 1670 കോടി ചെലവായത് എന്തുകൊണ്ടാണ്?
2. 126 വിമാനങ്ങള്‍ക്ക് പകരം 36 വിമാനങ്ങള്‍ മാത്രം വാങ്ങിയത് എന്തുകൊണ്ടാണ്?
3. എന്തിനാണ് എച്ച്.എ.എല്ലിന് പകരം ദരിദ്രനായ അനിലിന് 3000 കോടിയുടെ കരാര്‍ നല്‍കിയത്?
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച നടപടികളാണ് റഫാല്‍ വിമാനങ്ങള്‍ എത്തുന്നതിനുള്ള കാരണമെന്ന് രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
2012ല്‍ റഫാലിനെ തിരിച്ചറിയുന്നതിനും വാങ്ങുന്നതിനും കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഗുണം ഇപ്പോള്‍ ഉണ്ടായെന്നും ട്വീറ്റിലുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കരാറും മോദി സര്‍ക്കാരിന്റെ കരാറും തമ്മിലുള്ള വ്യത്യാസവും ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ കരാറും ബി.ജെ.പിയുടെ കരാറും തമ്മിലുള്ള പ്രധാന വ്യത്യാസം, ബി.ജെ.പിയുടെ കരാര്‍ പ്രകാരം 36 വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ലഭിക്കുമെന്നതായിരുന്നു. 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമായിരുന്നു. ഏതാണ്ട് 2016ല്‍ രാജ്യത്തിന് വിമാനങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. 526 കോടി രൂപയായിരുന്നു ഒരു റഫാല്‍ വിമാനത്തിന്റെ വിലയെന്നും ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാഹുല്‍സ ഗാന്ധിയും റഫാല്‍ ഇടപാടിനെ മുന്‍നിര്‍ത്തി ബി.ജെ.പിയെ ആക്രമിച്ചിരുന്നു. കുറഞ്ഞ എണ്ണം വിമാനങ്ങള്‍ ലഭിക്കുന്നതിനുള്ള ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…