ന്യൂഡല്‍ഹി: രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷിയായ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയം.
നാല് സീറ്റുകളിലേക്ക് അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ബിജെപി സ്ഥാനാര്‍ഥികളായ നര്‍ഹരി അമിന്‍,അജയ് ഭരദ്വാജ്,രമിലബെന്‍ ബാര എന്നിവര്‍ വിജയം നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശക്തി സിംഗ് കൊഹില്‍ വിജയം നേടി,എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭരത് സിംഗ് സോളങ്കി പരാജയപെട്ടു.
നേരത്തെ രണ്ട് സീറ്റുകള്‍ വിജയിക്കാം എന്ന കണക്ക് കൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.
എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ രാജിവെയ്ക്കാന്‍ തുടങ്ങിയതോടെ കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍ പിഴയ്ക്കുകയായിരുന്നു.
മൂന്ന് എംഎല്‍എ മാര്‍ രാജിവെച്ചതോടെ മറ്റ് എംഎല്‍എ മാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ അവരുടെ കണക്കുകൂട്ടല്‍ പ്രകാരം രണ്ട് സീറ്റുകള്‍ നേടാം എന്നത് ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തകര്‍ന്നു.
ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളും വിജയിക്കാന്‍ ആവശ്യമായ വോട്ടുകള്‍ സ്വന്തമാക്കി,ഇതോടെ കോണ്‍ഗ്രസിന്‍റെ വിജയം ഒരു സീറ്റില്‍
ഒതുങ്ങുകയായിരുന്നു.
രണ്ട് എംഎല്‍എ മാരുള്ള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതും ബിജെപിക്ക് സഹായകമായി.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…