അഹമ്മദാബാദ്: അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു. അപൂർവമായതും മാരകമായതുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപിക്കുന്നത്. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ നിലവിൽ ചികിത്സയിലുള്ളത്.
അഹമ്മദാബാദില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗം ബാധിച്ച് ഇതുവരെ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. സ്യൂഗോമൈകോസിസ് എന്നറിയപ്പെട്ടിരുന്ന അപൂര്‍വ ഇനം ഫംഗസ് പകര്‍ചവ്യാധിയാണ് മ്യൂക്കോമൈക്കോസിസ്. സാധാരണയായി മൂക്കിൽ നിന്നും ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടന്നുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലൂടെയും രോഗബാധ കുറയ്ക്കാൻ സാധിക്കുമെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.
കൂടാതെ രോഗ ബാധ കണ്ണിന് ഗുരുതര തരാറുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തവരിലാണ് ഈ രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് സൂചന. പ്രമേഹവും ആരോഗ്യപ്രശ്നവുമുള്ളവർക്കും ഇത് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നു.
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…