gnn24x7

അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു; 44 പേര്‍ ആശുപത്രിയിൽ 9 മരണം

0
248
gnn24x7

അഹമ്മദാബാദ്: അഹമ്മദാബാദിൽ അപൂർവ ഫംഗസ് രോഗം പടരുന്നു. അപൂർവമായതും മാരകമായതുമായ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് ഇപ്പോള്‍ രാജ്യത്ത് വ്യാപിക്കുന്നത്. 44 പേരാണ് രോഗം ബാധിച്ച് അഹമ്മദാബാദിൽ നിലവിൽ ചികിത്സയിലുള്ളത്.

അഹമ്മദാബാദില്‍ മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗം ബാധിച്ച് ഇതുവരെ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. സ്യൂഗോമൈകോസിസ് എന്നറിയപ്പെട്ടിരുന്ന അപൂര്‍വ ഇനം ഫംഗസ് പകര്‍ചവ്യാധിയാണ് മ്യൂക്കോമൈക്കോസിസ്. സാധാരണയായി മൂക്കിൽ നിന്നും ആരംഭിച്ച് അണുബാധ കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടന്നുള്ള രോഗനിര്‍ണയത്തിലും ചികിത്സയിലൂടെയും രോഗബാധ കുറയ്ക്കാൻ സാധിക്കുമെങ്കിലും യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാനും സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.

കൂടാതെ രോഗ ബാധ കണ്ണിന് ഗുരുതര തരാറുണ്ടാക്കുന്നുവെന്നും റിപ്പോര്‍‍ട്ടുണ്ട്. കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തവരിലാണ് ഈ രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് സൂചന. പ്രമേഹവും ആരോഗ്യപ്രശ്നവുമുള്ളവർക്കും ഇത് ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here