ഒഎൻവി സാഹിത്യ പുരസ്കാരം ഡോക്ടർ എം ലീലാവതിക്ക്

0
202

തിരുവനന്തപുരം : ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരത്തിന് എന്ന പ്രശസ്ത സാഹിത്യ നിരൂപകനും എഴുത്തുകാരിയുമായ ഡോക്ടർ എം ലീലാവതിയെ തെരഞ്ഞെടുത്തു. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നേടിയതിൽ താൻ സന്തോഷവതിയാണെന്ന് ഡോക്ടർ ലീലാവതി പറഞ്ഞു.

മലയാള സാഹിത്യ നിരൂപണത്തിൽ തനതായ ശൈലി കൊണ്ടും വേറിട്ട ആസ്വാദന നിരൂപണം മാർഗ്ഗങ്ങൾ കൊണ്ടും കേരളത്തിലെ മറ്റു നിരൂപണസാഹിത്യ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായിരുന്ന പാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ് ഡോക്ടർ ലീലാവതി . വസ്തുനിഷ്ഠമായി സാഹിത്യകൃതികളെ കാണുന്നതിനും അതിലൂടെ സാംസ്കാരികവും രാഷ്ട്രീയപരവുമായ സാഹിത്യത്തിൻറെ അസ്ഥിത്വത്തെ തൊട്ടുണർത്തുന്ന രീതിയിലുള്ള എഴുത്തുകൾ ആയിരുന്നു ഡോക്ടർ സമിതി വിലയിരുത്തി.

സാഹിത്യകാരനായ സി. രാധാകൃഷ്ണൻ അധ്യക്ഷനായ അവാർഡ് സമിതിയിൽ പ്രഭാവർമ്മ അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമാണ്. മുൻപ് മുമ്പ് എം ടി വാസുദേവൻ നായർ അക്കിത്തം സുഗതകുമാരി എന്നിവരാണ് ഒഎൻവി പുരസ്കാരത്തിനർഹമായിട്ടുള്ള സാഹിത്യ പ്രതിഭകൾ . സാഹിത്യത്തിൻറെ നിരവധി മേഖലകളിൽ തന്നെ വൈഭവം തെളിയിച്ച ഡോക്ടർ എം ലീലാവതി ജീവചരിത്ര എഴുത്തുകാരി, അധ്യാപിക, നിരൂപക , വിവർത്തക തുടങ്ങിയ മേഖലകളിൽ തൻറെ പരിഭവം പ്രകടിപ്പിച്ചിട്ടുണ്ട്.
(ചിത്രം മരം മാതൃഭൂമി, ജെ ഫിലിപ്പ് )

LEAVE A REPLY

Please enter your comment!
Please enter your name here