gnn24x7

നാല് വർഷത്തിനിടെ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

0
169
gnn24x7

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തി സുരക്ഷാ സേനയും (ബി‌എസ്‌എഫ്) ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയും (എൻ‌സി‌ആർ‌ബി) വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ അപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് മടങ്ങി പോകുന്ന ഇന്ത്യയിലെ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

ഈ വർഷം ഡിസംബർ 14 വരെയുള്ള കണക്ക് പ്രകാരം 3,173 അനധികൃത കുടിയേറ്റക്കാരെ ബി‌എസ്‌എഫ് ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ തടഞ്ഞുവച്ചിരുന്നു. അനധികൃത മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,115 ൽ അധികം ആളുകൾ പിടിക്കപ്പെട്ടുവെന്നും റിപോർട്ടുണ്ട്.

2017 ൽ ബംഗ്ലാദേശിലേക്ക് കടക്കുന്നതിനിടെ 892 ഇന്ത്യക്കാരെയും രേഖകളില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനിടെ 276 ഇന്ത്യക്കാരെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ എന്‍.സി.ആര്‍.ബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമല്ല.

കൊവിഡ് മഹാമാരി വന്നതിന് ശേഷം ജോലി ഇല്ലാതായതോടെയാണ് ബംഗ്ലാദേശിലേക്ക് കുടിയേറുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here