gnn24x7

ഡബ്ലിനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു

0
335
gnn24x7

ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍ ബേസില്‍ രാജുവാണ് (22 വയസ്) ഇന്നലെ വൈകുന്നേരം മരണപ്പെട്ടത്. ബള്‍ഗേറിയയിലെ വര്‍ണ്ണ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. 

എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമാണ്. പിതാവ് രാജു കുര്യാക്കോസ് ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കിലും, മാതാവ്  ലൂസി മാത്യു  ചെറി ഓര്‍ക്കാര്‍ഡ്സ് ഹോസ്പിറ്റലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി  ഡോ.റിയൻസി രാജു   നാവൻ  ഔർ ലേഡി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബേറ്റ് ചർച്ച് ഇടവകാംഗമാണ്. ഇന്ന് വൈകിട്ട് 7 മണിക്ക് ഭവനത്തിൽ  സന്ധ്യാ പ്രാർത്ഥന നടത്തപ്പെടുന്നു സംസ്‌കാരം പിന്നീട് നടത്തപ്പെടും.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

gnn24x7