gnn24x7

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

0
44
gnn24x7

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കും. അത്തരത്തിൽ സിനിമാപ്രേമികളുടെ ഹൃദയത്തിൽ എക്കാലവും ഇടംപിടിച്ചിരിക്കുന്ന ചിത്രമാണ് ചിമ്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളായ, ഗൗതം വാസുദേവ മേനോൻ ചിത്രം ‘വിണ്ണൈത്താണ്ടി വരുവായാ’. ആ സിനിമയുടെ ഓർമകൾക്ക് പുതിയൊരു ദൃശ്യാവിഷ്കാരം നൽകുകയാണ് മാൾട്ടയിലെ മലയാളി കൂട്ടായ്മ. Ashlin Joy, @thenurse_on_keys എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ഏറ്റവും കൗതുകകരമായ കാര്യം, സിനിമയിലെ രംഗങ്ങൾ ചിത്രീകരിച്ച അതേ ലൊക്കേഷനിൽ തന്നെയാണ് ഈ സോങ് റീക്രിയേഷൻ ഒരുക്കിയിരിക്കുന്നത് എന്നതാണ്. ഒറിജിനൽ സിനിമയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അതിലെ പ്രിയപ്പെട്ട നിമിഷങ്ങൾ വീണ്ടും പുനരാവിഷ്കരിക്കുമ്പോൾ, അത് വെറുമൊരു റീൽ എന്നതിലുപരി സിനിമയോടുള്ള ആരാധനയുടെ മനോഹരമായ അടയാളമായി മാറുന്നു.

2010-ൽ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോൻ ചിത്രം, എ.ആർ. റഹ്മാന്റെ സംഗീതവും കാർത്തിക്–ജെസ്സി പ്രണയവും കൊണ്ടാണ് ഇന്നും ആരാധകരുടെ മനസ്സിൽ ജീവിക്കുന്നത്. സിനിമയിലെ അതേ സ്ഥലത്ത് വീണ്ടും ക്യാമറ ചലിക്കുമ്പോൾ, വർഷങ്ങൾക്കിപ്പുറവും ആ സിനിമയോടുള്ള ഇഷ്ടത്തിന് മങ്ങലേറ്റിട്ടില്ലെന്ന് ഈ അണിയറ പ്രവർത്തകർ ഓർമിപ്പിക്കുന്നു.

ഇവർ തന്നെ മുൻപ് പുറവതിറക്കിയ”ന്യൂയോർക്ക് നഗരം’ എന്ന ഗാനത്തിന്റെ റക്രിയേറ്റ് വീഡിയോയിലെ ഒരു കമന്റിൽ നിന്നാണ് പുതിയ ഗാനത്തിന്റെ ആശയം ഉണ്ടായത്. ആ നിർദേശം ഏറ്റെടുത്ത് അത് യാഥാർഥ്യമാക്കിയ സംഘത്തിന്റെ കൂട്ടായ പ്രവർത്തനമാണ് വീഡിയോയ്ക്ക് പിന്നിൽ. @allu_ameen4u ഉൾപ്പെടെയുള്ള കലാകാരന്മാരും സുഹൃത്തുക്കളും ഈ സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സിനിമയോടും സംഗീതത്തോടുമുള്ള ഇഷ്ടം ആഘോഷമാക്കുന്ന മലയാളികളുടെ ഇത്തരം കൂട്ടായ്മകൾ എന്നും വേറിട്ടുനിൽക്കുന്നു. പ്രത്യേകിച്ച്, ഒരു സിനിമയുമായി വൈകാരികമായി ബന്ധമുള്ള അതേ ലൊക്കേഷനിൽ അതിന്റെ ഓർമകൾ പുനരാവിഷ്കരിക്കുന്നത് ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന അനുഭവമാണ്.

വീഡിയോ കാണാം: https://www.instagram.com/reel/DeTqyD-MZ8S/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7