മുംബൈ: ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും കയ്യിലുണ്ടെങ്കിലും ഇടപാട് നടത്താത്തവര്‍ക്ക് ആര്‍ബിഐ യുടെ മുന്നറിയിപ്പ്. മാര്‍ച്ച് 16 നകം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താത്തവര്‍ക്ക് ഭാവിയിലും അതിന് കഴിയില്ല,
എടിഎം,പിഒഎസ് സൗകര്യം മാത്രമേ പിന്നീട് ഈ കാര്‍ഡുകളില്‍ നിന്നും ലഭിക്കൂ എന്നാണ് മുന്നറിയിപ്പ്. കോണ്ടാക്ട്ലെസ് സൗകര്യം ഉപയോഗിക്കാത്തവരാണെങ്കില്‍ ഭാവിയില്‍ ഈ സൗകര്യം ഉപയോഗിച്ച് പണം കൈമാറുന്നതിനും കഴിയില്ല. ഇക്കാര്യത്തില്‍ ജനുവരി 15 ന് ആര്‍ബിഐ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയന്ത്രണങ്ങളില്‍ നിന്നും രക്ഷ നേടണമെങ്കില്‍ മാര്‍ച്ച് 16 ന് മുന്‍പായി ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തേണ്ടതാണ്.
പുതിയ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ്കാര്‍ഡും അനുവദിക്കുമ്പോള്‍ എടിഎം,ഒപിഎസ് ടെല്‍മിനലുകള്‍ എന്നിവ വഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ സൗകര്യമുണ്ടാകൂ. ഓണ്‍ലൈന്‍,അന്താരാഷ്‌ട്ര ഇടപാടുകള്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും സൗകര്യം പുനഃസ്ഥാപിക്കാനും ഉപഭോക്താവിന് കഴിയണം.മാത്രമല്ല കാര്‍ഡില്‍ നിന്നും പിന്‍വലിക്കാനുള്ള തുക നിശ്ചയിക്കാനും കഴിയുന്ന വിധത്തില്‍ ക്രമീകരണം നടത്തണമെന്ന നിര്‍ദേശവും ആര്‍ബിഐ നല്‍കിയിട്ടുണ്ട്. നെറ്റ് ബാങ്കിംഗ്,മൊബൈല്‍ ആപ്പ് തുടങ്ങിയവ വഴി ഇത് സാധ്യമാക്കാണമെന്നും ആര്‍ബിഐ വിജ്ഞാപനത്തില്‍ പറയുന്നു. ഒരിക്കല്‍ ഓണ്‍ലൈന്‍,കോണ്ടാക്ട്ലെസ് സൗകര്യം പിന്‍വലിച്ചാല്‍ പിന്നീടത് പുനഃസ്ഥാപിക്കാന്‍ വീണ്ടും ബാങ്കിലെത്തി അപേക്ഷ നല്‍കുകയും വേണം.ഓണ്‍ലൈന്‍ പണമിടപാടുകാരെ സംബന്ധിച്ച് ഇക്കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…