Categories: India

രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും; ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യ൦ വീണ്ടും … ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ആവശ്യ൦… 

ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നോ ‘ഹിന്ദുസ്ഥാന്‍’എന്നോ ആക്കി മാറ്റണമെന്നവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.   ഹര്‍ജി ഇന്ന്  പരിഗണിക്കും. 

ഡല്‍ഹി സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇന്ത്യ എന്ന പേര് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും നമ്മുടെ ദേശീയത പ്രതിഫലിപ്പിക്കുന്ന പേരാണ് രാജ്യത്തിനു വേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ‘നമ്മുടെ രാജ്യത്തിന്‍റെ  ദേശീയതയുടെ അഭിമാനം വര്‍ദ്ധിപ്പിക്കാന്‍’ ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയുടെ പേര് മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ‘ഇന്ത്യ’ എന്ന്  രാജ്യത്തിന്‍റെ  പേര് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഭേദഗതി വരുത്തണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നു. 

ഭരണഘടനയിലെ ആർട്ടിക്കിൾ 1 ഭേദഗതി വരുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. ‘ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്നതാണ് ആർട്ടിക്കിൾ 1. ഇത് ‘ഭാരതം/ഹിന്ദുസ്ഥാൻ എന്നത് സംസ്ഥാനങ്ങളുടെ കൂട്ടമായിരിക്കും’ എന്ന് മാറ്റണമെന്നാണ് ഹർജി

ഇന്ത്യയുടെ കൊളോണിയല്‍ ഭൂതകാലം തൂത്തെറിയാന്‍ ഈ ഭേദഗതി സഹായിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന പ്രധാന വാദം. അതേപോലെ തന്നെ രാജ്യത്തിന്‍റെ ഇപ്പോഴുള്ള ഇംഗ്ലീഷ് നാമം മാറ്റുന്നത് ഭാവി തലമുറയുടെ ദേശാഭിമാനം വര്‍ദ്ധിപ്പിക്കുമെന്നും സ്വാതന്ത്ര്യ സമര സേനാനികളായ പൂര്‍വികര്‍ക്ക് നല്‍കുന്ന നീതിയാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്ക് തദ്ദേശീയമായ പേര് നല്‍കുന്ന ഈ കാലഘട്ടത്തില്‍ രാജ്യവും ശരിയായ പേരിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിക്കാരന്‍റെ  ആവശ്യം.

സുപ്രീംകോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആദ്യം ഈ ഹര്‍ജി പരിഗണനയ്ക്കെത്തിയത്. പക്ഷെ അന്നേദിവസം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാജരല്ലാത്തതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജൂണ്‍ രണ്ടിന് പരിഗണിക്കുമെന്ന അറിയിപ്പ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ വരികയായിരുന്നു. 

ഇതിനു മുൻപും ഇത്തരത്തിലുള്ള ഹർജികൾ സുപിം കോടതിയിൽ പലരും സമർപ്പിച്ചിരുന്നു. 2016 മാർച്ചിൽ ഇത്തരത്തിൽ ഒരു ഹർജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂർ ഉൾപ്പെടുന്ന ബെഞ്ച് തള്ളിയിരുന്നു. അന്ന് ഹർജിക്കാരനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. പൊതുതാത്പര്യ ഹർജി പാവങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് താക്കൂർ ‘ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലെന്നാണോ നിങ്ങൾ കരുതുന്നത്’ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. 

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

8 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

21 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

23 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

24 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

24 hours ago