Categories: IndiaTop Stories

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്ന് ചെയർമാൻ മുകേഷ് അംബാനി

മുംബൈ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിൽ ആഗോള കമ്പനികളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 43-ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉപയോക്താവായി ആർ‌ഐ‌എൽ തുടരുമെങ്കിലും, പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ഉപയോഗപ്രദമായ ഉൽ‌പന്നങ്ങളായും രാസവസ്തുക്കളായും മാറ്റുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണെന്ന് അംബാനി പറഞ്ഞു.

“പുറന്തള്ളുന്ന മാലിന്യമായി കണക്കാക്കുന്നതിനുപകരം കാർബൺഡൈ ഓക്സൈഡ് പുനരുപയോഗം ചെയ്യാവുന്ന ഒരു വിഭവമാക്കി മാറ്റും. ജാം‌നഗറിലെ നമ്മുടെ പ്ലാന്‍റിൽവെച്ച് കാർബൺഡൈ ഓക്സൈഡ് ഉയർന്ന മൂല്യമുള്ള പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, നൂതന വസ്തുക്കൾ, ഇന്ധനങ്ങൾ എന്നിവയാക്കി മാറ്റുന്നതിനുള്ള പരീക്ഷണങ്ങളിൽ ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ”അംബാനി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം നിക്ഷേപകർക്ക് ഒരു പ്രധാന പ്രശ്നമായി മാറിയ സമയത്താണ് മുകേഷ് അംബാനിയുടെ പ്രസ്താവന. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക് റോക്ക് ചൊവ്വാഴ്ച 244 കമ്പനികളെ കാലാവസ്ഥാ പ്രശ്നങ്ങളിൽ അപര്യാപ്തമായ നടപടികൾക്കായി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അടുത്ത തലുറ കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും റിലയൻസ് പദ്ധതിയിടുന്നു. CO2 ഒരു മൂല്യവത്തായ വിഭവമായി ഉപയോഗിക്കുന്നതിന് പുതിയ കാറ്റലറ്റിക്, ഇലക്ട്രോകെമിക്കൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നു.

ഗതാഗത ഇന്ധനങ്ങളെ വിലയേറിയ പെട്രോകെമിക്കൽ, മെറ്റീരിയൽ ബിൽഡിംഗ് ബ്ലോക്കുകളാക്കി മാറ്റാൻ റിലയൻസിന് സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞ അംബാനി, ഗതാഗത ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയും ഹൈഡ്രജനും ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. ഡിജിറ്റൽ, ഊർജ, ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, ഇലക്ട്രോകെമിസ്ട്രി എന്നിവയിലെ റിലയൻസിന്‍റെ കൈവശമുള്ള സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ഫുൾ-സ്റ്റാക്ക് ഇലക്ട്രോലൈസർ, ഇന്ധന സെൽ എന്നിവ നിർമ്മിക്കും.

“ഹൈഡ്രജൻ, കാറ്റ്, സൗരോർജ്ജം, ഇന്ധന സെല്ലുകൾ, ബാറ്ററി എന്നിവ ഉപയോഗിച്ച് വിശ്വസനീയവും വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ ഊർജ്ജം ഞങ്ങൾ നിർമ്മിക്കും,” അംബാനി പറഞ്ഞു, ഈ തന്ത്രം വിജയകരമായി നടപ്പിലാക്കുന്നതിലൂടെ 2035 ഓടെ നെറ്റ് കാർബൺ ഫ്രീയായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Newsdesk

Recent Posts

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

6 mins ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

23 mins ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

23 hours ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

23 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

1 day ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

1 day ago