Categories: AutoIndia

റോയല്‍ എന്‍ഫീല്‍ഡ് പ്രാദേശിക ഷോറൂമുകള്‍ പൂട്ടുന്നതായി റിപ്പോര്‍ട്ട്

ബുള്ളറ്റ് റൈഡ് ആരാധകരുടെ ഇഷ്ട ബ്രാന്‍ഡ് ആയ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ പ്രാദേശിക ഷോറൂമുകള്‍ പൂട്ടുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് പകര്‍ച്ചവ്യാധി രൂക്ഷമാകുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കല്‍ മുന്നില്‍ കണ്ട് പുതിയ തീരുമാനം. എന്നാല്‍ പ്രാദേശിക ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായാണോ അവസാനിപ്പിക്കുന്നത് എന്ന കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വ്യക്തത നല്‍കിയിട്ടില്ല.

ഇരുചക്ര വാഹന പ്രേമികളുടെ ഹരമായ ബുള്ളറ്റ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാതാവായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഒരു ഡസനോളം പ്രാദേശിക ഓഫീസുകള്‍ അടച്ചുപൂട്ടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവനക്കാര്‍ക്ക് നല്‍കിയ ആഭ്യന്തര സര്‍ക്കുലറിലൂടെ പുതിയ തീരുമാനം കമ്പനി പുറത്തുവിട്ടെന്നും ലൈവ് മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ത്സാര്‍ഖണ്ഡ്, ഹൈദരാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ ഓഫീസുകള്‍ ആണ് ഉടന്‍ അടച്ചുപൂട്ടുന്നത്. അതേ സമയം ഷോറൂമുകള്‍ പൂട്ടുമെങ്കിലും പ്രാദേശിക ഡെലിവറി, സര്‍വീസ്, അപ്പാരല്‍ ജോലികള്‍ ചെയ്യുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പോലെ ജോലി ക്രമീകരിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിലവിലെ ഉപഭോക്താക്കളെ നിലനിര്‍ത്താനാണ് ഇതെന്നാണ് അറിയുന്നത്. കേരളത്തിലെ ഷോറൂമുകള്‍ സംബന്ധിച്ച് ഇതുവരെ അറിയിപ്പുകള്‍ വന്നിട്ടില്ല.

റോയല്‍ എന്‍ഫീല്‍ഡ് വാങ്ങാന്‍ പുതിയ സ്‌കീം കമ്പനി അവതരിപ്പിച്ചു

പ്രതിസന്ധിയെ അതിജീവിക്കാന്‍ കമ്പനി പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും ഉപഭോക്താക്കളെ സംതൃപ്തരാക്കാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. രാജ്യമെമ്പാടുമുള്ള ബുള്ളറ്റ് പ്രേമികള്‍ക്ക് കുറഞ്ഞ ഡൗണ്‍പേമെന്റില്‍ വാഹനം വാങ്ങാം പുതിയ പദ്ധതിയിലൂടെ. ഇ പദ്ധതി പ്രകാരം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വെറും 15,000 രൂപയുടെ ഡൗണ്‍പെയ്മെന്റില്‍ വാഗ്ദാനം ചെയ്യുന്നു, അതേസമയം ക്ലാസിക് 350 20,000 രൂപയുടെ ഡൗണ്‍പെയ്മെന്റിലും ലഭിക്കും.

കൂടാതെ, ഉപഭോക്താവിന്റെ പഴയ ഇരുചക്രവാഹനങ്ങള്‍ എക്‌സ്‌ചേഞ്ചിനായി ഉള്‍പ്പെടുത്താമെന്നും പുതിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിനുള്ള പണമടയ്ക്കാന്‍ പഴയ ഇരുചക്രവാഹനത്തിന്റെ കണക്കാക്കിയ മൂല്യം ഉപയോഗിക്കാമെന്നും റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.

Newsdesk

Recent Posts

ഇൽഹാൻ ഒമർ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്

വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…

1 day ago

ഇന്ത്യയ്ക്ക് തിരിച്ചടി കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരും: യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ

വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…

1 day ago

ഒക്ലഹോമയിൽ വിവാഹപ്രായം 18 ആയി ഉയർത്തുന്നു; സെനറ്റിൽ ബിൽ പാസായി

ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…

1 day ago

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്; രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…

1 day ago

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി ഏപ്രിൽ 2

റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…

1 day ago

സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് പിഴ ചുമത്താൻ EU

ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…

1 day ago