Categories: India

സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് റഷ്യ

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ.

ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സി.ഇ.ഒ കിറില്‍ ദിമിത്രിവ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും ഞങ്ങള്‍ക്ക് വലിയ സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ ടെക്‌നോളജി മനസ്സിലാക്കുന്നു,’ അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.

‘തങ്ങളുടെ രാജ്യത്ത് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്‌നിക് വി ഉല്‍പാദിപ്പിക്കാന്‍ മോസ്‌കോ താല്‍പര്യപ്പെടുന്നു’ റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ പറഞ്ഞു.

ഒപ്പം സ്പുട്‌നിക് വി മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തല്‍പരരാണെന്നും ഇദ്ദേഹം പറഞ്ഞു. ആഗസ്റ്റ് മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ അറിയിച്ചത്. വാക്‌സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിര്‍ണായക ടെസ്റ്റുകള്‍ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.

Newsdesk

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

7 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

8 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

9 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

14 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

15 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago