Categories: India

സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റും സംഘവും

ജയ്പൂര്‍: രാജസ്ഥാനില്‍ ചുമതലകളില്‍നിന്നും പുറത്താക്കിയതിന് പിന്നാലെ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റും സംഘവും. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് പൈലറ്റും കൂടെയുള്ള 18 എം.എല്‍.എമാരും സുപ്രീംകോടതിയെ സമീപിക്കുന്നത്,

ഇക്കാര്യത്തില്‍ നിയമ സഹായം തേടി പൈലറ്റ് വക്കീലിനെ കണ്ടു. കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കി നോട്ടീസ് നല്‍കിയത്.

നോട്ടീസിന് നിയമപരമായി അടിസ്ഥാനമില്ലെന്നും ഗെലോട്ടിന്റെ താല്‍പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണ് ഇതെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പ് ആരോപിക്കുന്നത്.

തനിക്കും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നല്‍കിയ നോട്ടീസിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടാനും പൈലറ്റ് ശ്രമിക്കുന്നുണ്ട്.

അതേസമയം, അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില നീക്കങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മൂന്ന് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അജ്മര്‍ സ്വദേശിയായ ഭാരത് മലാനി, ബന്‍സാര സ്വദേശി അശോക് സിങ് എന്നിവരാണ് അറസ്റ്റിലായ രണ്ട് പേര്‍.

രാജസ്ഥാനിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പേര്‍ ചൊവ്വാഴ്ചയും ഒരാളെ ബുധനാഴ്ചയുമാണ് അറസ്റ്റ് ചെയ്തതത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നതിന് മുന്‍പ് തന്നെ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചിരുന്നു.

ജയ്പൂരില്‍ കുതിരക്കച്ചവടം നടന്നുകഴിഞ്ഞെന്നും തങ്ങളുടെ പക്കല്‍ അതിനുള്ള തെളിവുണ്ടെന്നും അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റേണ്ടി വന്നതെന്നും ഗെലോട്ട് പറഞ്ഞിരുന്നു.

Newsdesk

Recent Posts

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

22 mins ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

50 mins ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

3 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

3 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

3 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago