ന്യൂദല്‍ഹി: സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെയാണ് എസ്.ബി.ഐ അറിയിച്ചത്.
44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്.
മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ പിന്‍വലിച്ചിട്ടുണ്ട്.
എല്ലാ സേവിങ്സ് അക്കൗണ്ടുകളുടെയും വാര്‍ഷിക പലിശ 3 ശതമാനമായും നിജപ്പെടുത്തി. നേരത്തെ ഒരു ലക്ഷത്തില്‍ താഴെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് 3.25 ശതമാനവും ഒരു ലക്ഷത്തില്‍ കൂടുതലുള്ള അക്കൗണ്ടുകള്‍ക്ക് 3 ശതമാനവുമായിരുന്നു പലിശ നിരക്ക്.
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…
കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…