ന്യൂഡല്‍ഹി: കഴിഞ്ഞ 77 ദിവസമായി പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
മാർച്ച് 1ന് ഹിന്ദുസേന പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍, പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ഡല്‍ഹി പോലീസ് പറയുന്നു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം, പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുള്ളത്
കഴിഞ്ഞ 77 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് എന്ന സ്ഥലത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം എന്ന നിലയിലാണ് ഷാഹീന്‍ ബാഗ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവര്‍ നടത്തുന്ന പ്രതിഷേധം ശാന്തമാണ് എങ്കിലും മുഖ്യ പ്രശ്നം വഴി തടഞ്ഞിരിക്കുന്നതാണ്. ഇവരുടെ സമരം മൂലം ഡല്‍ഹിയേയും ഉത്തര്‍ പ്രദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളിന്ദി കുഞ്ച്-ഷഹീൻ ബാഗ് റോഡ് ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്.
ഈ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാണമെന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ അമിത് സാഹ്നി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതനുസരിച്ച് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥറെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…